Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gold Medal

Europe

റോ​യ​ൽ അ​സ്ട്രോ​ണ​മി​ക്ക​ൽ സൊ​സൈ​റ്റി​യു​ടെ സു​വ​ർ​ണ മെ​ഡ​ൽ ശ്രീ​നി​വാ​സ് കു​ൽ​ക്ക​ർ​ണി​ക്ക്

ല​ണ്ട​ൻ: പ്ര​ശ​സ്ത ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​നും കാ​ൽ​ടെ​ക് പ്ര​ഫ​സ​റു​മാ​യ ശ്രീ​നി​വാ​സ് കു​ൽ​ക്ക​ർ​ണി​ക്ക് റോ​യ​ൽ അ​സ്ട്രോ​ണ​മി​ക്ക​ൽ സൊ​സൈ​റ്റി​യു​ടെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ഗോ​ൾ​ഡ് മെ​ഡ​ൽ ല​ഭി​ച്ചു.

ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റീ​ൻ, സ്റ്റീ​ഫ​ൻ ഹോ​ക്കിം​ഗ് തു​ട​ങ്ങി​യ വി​ഖ്യാ​ത ശാ​സ്ത്ര​ജ്ഞ​ർ മു​ൻ​പ് അ​ല​ങ്ക​രി​ച്ചി​ട്ടു​ള്ള ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ക്കാ​ര​നാ​ണ് അ​ദ്ദേ​ഹം. സു​ബ്ര​ഹ്മ​ണ്യ​ൻ ച​ന്ദ്ര​ശേ​ഖ​റാ​ണ് ഇ​തി​നു​മു​ൻ​പ് ഈ ​മെ​ഡ​ൽ നേ​ടി​യ ഇ​ന്ത്യ​ൻ ശാ​സ്ത്ര​ജ്ഞ​ൻ.

പ്ര​പ​ഞ്ച​ത്തി​ലെ മി​ന്ന​ൽ പ്ര​തി​ഭാ​സ​ങ്ങ​ളെ​യും സ്ഫോ​ട​ന​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​ന് അ​ദ്ദേ​ഹം ന​ൽ​കി​യ വി​പ്ല​വ​ക​ര​മാ​യ സം​ഭാ​വ​ന​ക​ളാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. മി​ല്ലി​സെ​ക്ക​ൻ​ഡ് പ​ൾ​സ​റു​ക​ൾ, ബ്രൗ​ൺ ഡ്വാ​ർ​ഫു​ക​ൾ എ​ന്നി​വ​യു​ടെ ക​ണ്ടെ​ത്ത​ലി​ൽ അ​ദ്ദേ​ഹം നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

ഇ​ൻ​ഫോ​സി​സ് സ്ഥാ​പ​ക​ൻ നാ​രാ​യ​ണ മൂ​ർ​ത്തി​യു​ടെ ഭാ​ര്യ​യും പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി​യു​മാ​യ സു​ധ മൂ​ർ​ത്തി​യു​ടെ സ​ഹോ​ദ​ര​നാ​ണ് ശ്രീ​നി​വാ​സ് കു​ൽ​ക്ക​ർ​ണി. ക​ർ​ണാ​ട​ക​യി​ലെ ഹൂ​ബ്ലി​യി​ൽ വ​ള​ർ​ന്ന അ​ദ്ദേ​ഹം ഐ​ഐ​ടി ഡ​ൽ​ഹി​യി​ൽ നി​ന്നാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടി​യ​ത്.

1982-ൽ ​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ത്ഥി​യാ​യി​രി​ക്കെ​യാ​ണ് അ​ദ്ദേ​ഹം ആ​ദ്യ​ത്തെ "മി​ല്ലി​സെ​ക്ക​ൻ​ഡ് പ​ൾ​സ​ർ' ക​ണ്ടെ​ത്തി​യ​ത്. പാ​ലോ​മ​ർ ഒ​ബ്സ​ർ​വേ​റ്റ​റി​യി​ലെ 'സ്വി​ക്കി ട്രാ​ൻ​സി​യ​ന്‍റ് ഫെ​സി​ലി​റ്റി' എ​ന്ന പ്രോ​ജ​ക്റ്റി​ന് നേ​തൃ​ത്വം ന​ൽ​കി​യ അ​ദ്ദേ​ഹം പ്ര​പ​ഞ്ച​ത്തി​ലെ മാ​റ്റ​ങ്ങ​ളെ ത​ത്സ​മ​യം നി​രീ​ക്ഷി​ക്കു​ന്ന​തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നു.

ഷാ ​പ്രൈ​സ്, ഡാ​ൻ ഡേ​വി​ഡ് പ്രൈ​സ് തു​ട​ങ്ങി നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​ര​ങ്ങ​ൾ അ​ദ്ദേ​ഹം മു​ൻ​പ് നേ​ടി​യി​ട്ടു​ണ്ട്.

Latest News

Up